എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Doctor [homeopathic physician],medical Author, Working as the director and chief consultant of HV multispeciality homeopathy&SGH.founder director serenity international academySIAHMSR GoodhealthTV Motivational speaker Poetry book author "Reflections an anthology of poems by Sanjana VB. Graduated from government Homeopathic medical college Calicut. Later secured diploma in research methodology & biostatistics . She has done a course on Back pain management from Harvard medical school and global public health course from SDG academy.

2019 ജനുവരി 10, വ്യാഴാഴ്‌ച

പനിനീർപ്പൂക്കൾ


പനിനീർപ്പൂക്കൾ 








മഞ്ഞുനീർത്തുള്ളികൾ  ഉറങ്ങുന്നു മൃദു ദലങ്ങളിൽ ....
മനസ്സിന്റെ   മൺവീണ തന്ത്രികളിൽ ഉണരുന്നു 
 ചെമ്പനീർ പൂക്കൾ തൻ  ഓർമ്മ സൗരഭ്യം ..

ഇനിയും വിടരാതെ എത്രയോ കാലമായ് നിലകൊള്ളുന്നു 
എന്നുമീ പുലർകാല സൂര്യനെ കാത്തു കാത്തു 
പൂർവദിക് വാത  നിശ്വാസഗന്ധമായ്‌  നീ...

നഭസ്സിന്റെ അരുണിമ നാണിച്ചു നിൽകുന്നൊരീ ചെംചുവപ്പിൽ ...
നിനവിൽ നിറവാർന്ന  ചിത്രമെഴുതി 
നിമന്ത്രണങ്ങളില്ലാതെ നിത്യവും വന്നെത്തി നോക്കി 
എന്റെ അങ്കണത്തിൽ 
നിറമുള്ള  സ്വപ്‌നങ്ങൾ കാണുവാൻ  
 എപ്പോഴോ പഠിപ്പിച്ചു നീ...

മഞ്ഞുനീർത്തുള്ളികൾ  ഉറങ്ങുന്നു മൃദു   ദലങ്ങളിൽ 
മനസ്സിന്റെ     മൺവീണ തന്ത്രികളിൽ ഉണരുന്നു 
 ചെമ്പനീർ പൂക്കൾ തൻ  ഓർമ്മ സൗരഭ്യം ..



ഓർമ്മതൻ കുടീരങ്ങളിൽ  വല്മീകം 
  കൂടുകെട്ടുമ്പോഴും 
ഓർക്കുന്നു നിൻ വശ്യമാം പുഞ്ചിരി 
മഞ്ഞുനീർത്തുള്ളികൾ തൻ സുസ്മിതം  .....

ആദ്യമായ്‌ കണ്ട നാൾ മുതൽ നിൻ സ്‌മൃതിപഥങ്ങളിൽ 
ഓർമ്മകൾ മറന്നൊരീ ഏകാന്ത പഥികൻ ഞാൻ...
അനുപമം  ഈ സൗരഭ്യം  
അപരസാമ്യങ്ങളില്ലാത്ത സൗഹൃദം ...........
നിയതിതൻ  കല്പടവുകളിറങ്ങുമ്പോൾ 
നിര്യതിതൻ കാൽപാടുകൾ അനു ഗമിക്കുമ്പോഴും തുടരുമീ 
അനുപമ സൗഹൃദം ...
ആദ്യമായ്‌ കണ്ട നാൾ മുതൽ നിൻ സ്‌മൃതിപഥങ്ങളിൽ
ഓർമ്മകൾ മറന്നൊരീ ഏകാന്ത പഥികൻ ഞാൻ...
അനുപമം  ഈ സൗരഭ്യം  
അപരസാമ്യങ്ങളില്ലാത്ത സൗഹൃദം ...........
ഇറ്റിറ്റു വീഴും  മഞ്ഞുനീർ കണങ്ങളിൽ 
ഉണരുന്നു ആത്മരാഗമായ്‌ എൻ മനം 
അവാച്യമീ അനുഭൂതിയിൽ ......


പിന്നെയും വന്നുപോയ് ഗ്രീഷ്മവര്ഷങ്ങള് 
പൂർവദിക്  വാത  ആന്ദോളനങ്ങളിൽ 
പറന്നുയരും എൻ മാനസം സ്വച്ഛന്ദം  
നിൻ സ്‌മൃതിപഥങ്ങളിൽ എന്നുമെന്നും 
നിത്യനിദ്രയിൽ എൻ മിഴികൾ അടയും വരെ..

.മഞ്ഞുനീർത്തുള്ളികൾ  ഉറങ്ങുന്നു മൃദു ദലങ്ങളിൽ ....
മനസ്സിന്റെ   മൺവീണ തന്ത്രികളിൽ ഉണരുന്നു 
 ചെമ്പനീർ പൂക്കൾ തൻ  ഓർമ്മ സൗരഭ്യം 






  






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ