എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Doctor [homeopathic physician],medical Author, Working as the director and chief consultant of HV multispeciality homeopathy&SGH.founder director serenity international academySIAHMSR GoodhealthTV Motivational speaker Poetry book author "Reflections an anthology of poems by Sanjana VB. Graduated from government Homeopathic medical college Calicut. Later secured diploma in research methodology & biostatistics . She has done a course on Back pain management from Harvard medical school and global public health course from SDG academy.

2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

കൽപ്പാന്തം [ KALPAANTHAM]

                         

                                              കൽപ്പാന്തം










  ബ്രഹ്‌മാവ്‌  ഉറങ്ങുന്നു സഹസ്രകോടി ശതാബ്ദങ്ങളായ്
അനന്തമാം തപം ചെയുന്നു
പ്രപഞ്ച സത്യങ്ങൾ കല്പാന്ത പ്രളയത്തിൽ യുഗങ്ങളായ് 
വിലയം കൊള്ളുന്നുസത്യവും മിഥ്യയും
 വ്യഥയും വൃദ്ധിയുംകടലാഴങ്ങളിൽ 
വേദസൂക്തങ്ങൾ നിശബ്ദതപം ചെയ്യുന്നു പുനർജനി തേടി
 എത്രയോ മണ്മറഞ്ഞ മന്വന്തരങ്ങളിൽ .


ജ്വലിക്കുന്നു  അഗ്നിഗോളമായ്  യുഗങ്ങളായ്
പ്രകാശ ബിന്ദു പോൽ ഈ  പ്രപഞ്ചം
സവിതാവ്‌ ഉണരുന്നു
സ്വയംഭൂ മന്വന്തരങ്ങളിൽ
 ആകാശഗംഗതൻ  പരിക്രമണ പഥങ്ങളിൽ
പിറവികൊള്ളുന്നു ദിനരാത്രങ്ങൾ

ഘനശ്യാമ  മേഘങ്ങൾ  പെയ്തിറങ്ങുന്നു
ധരിത്രി തൻ  അനന്താശൂന്യവിഹായസ്സിൽ

അനുസ്‌സ്യൂത വൃഷ്ടി തൻ  അന്ത്യത്തിൽ
അവനീതലേ തുടികൊട്ടുന്നു ജീവപ്രവാഹം

മന്വന്തരങ്ങൾ  സാക്ഷിയായ്‌  മഥിച്ചു
മനുഷ്യന്റെ മോഹങ്ങൾ, മോഹഭംഗങ്ങൾ
നന്മ തിന്മകൾ   മാറ്റുരച്ചു
പ്രപഞ്ചം സാക്ഷിയായി കലിയുഗം
കൊടികുത്തി വാഴുന്നു

ഇനിയും വറ്റാത്ത നന്മ വൃക്ഷങ്ങൾ
ഇരവിന്റെ  തപസിൽ വേദമന്ത്രങ്ങളുതിർക്കുന്നു വീണ്ടും .
ആലിലകളുടെ  ആന്ദോളനത്തിൽ
  ജലകണം  പോൽ  നമിക്കുന്നു പ്രപഞ്ചം
 ശംഖധ്വനിഒഴുകുന്നുവിദൂര വിസ്‌മൃത യുഗങ്ങളിൽ 
 ഇനിയുമൊരു കല്പാന്ത വിസ്‌മൃതിയിലേക്യു്
നടന്നടുക്കുന്ന പ്രപഞ്ചം..
സൃഷ്ടി സംഹാര കല്പങ്ങളിൽ......
.ബ്രഹ്‌മാവ്‌  ഉറങ്ങുന്നു സഹസ്രകോടി ശതാബ്ദങ്ങളായ്
അനന്തമാം തപം ചെയുന്നു
പ്രപഞ്ച സത്യങ്ങൾ കല്പാന്ത പ്രളയത്തിൽ യുഗങ്ങളായ് 
വിലയം കൊള്ളുന്നുസത്യവും മിഥ്യയും
 വ്യഥയും വൃദ്ധിയുംകടലാഴങ്ങളിൽ 
വേദസൂക്തങ്ങൾ നിശബ്ദതപം ചെയ്യുന്നു പുനർജനി തേടി
 എത്രയോ മണ്മറഞ്ഞ മന്വന്തരങ്ങളിൽ .
ഇനിയുമൊരു കല്പാന്ത വിസ്‌മൃതിയിലേക്യു്
നടന്നടുക്കുന്നു  പ്രപഞ്ചം















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ