കലിംഗം
എങ്ങുനിന്നോ പാറിപ്പറന്നു
പിടഞ്ഞു വീണെൻ കാൽച്ചുവട്ടിൽ
രുധിരബാണങ്ങൾ പ്രാണൻ
പറിച്ചെടുത്തൊരു മാടപ്പിറാവ്
ധർമവിജയത്തിൻ ഭേരിമുഴക്കി
ശാന്തിദൂതുമായ് വിണ്ണിൽ
പാറിപ്പറന്നൊരു മാടപ്പിറാവ്
ഇന്നിന്റെ ധൂമപൂരിത വിണ്ണിൻറെ അന്ധകാരത്തിൽ
മണ്മറഞ്ഞൊരു മൗര്യ സാമ്രാജ്യ ദ്വിഗ്വിജയ കഥകൾ
ഏറ്റു പാടിയൊരു മാടപ്പിറാവ്
ദേവാനാംപ്രിയന്റെ വാഗ്ധോരണികൾ
വിശ്വമാകെ പാടിപ്പുകഴ്ത്തിയ മാടപ്പിറാവ്
ഈ യുഗത്തിൻ കലിംഗം
വിശ്വമാകെയെന്നോതിയൊരു മാടപ്പിറാവ് .
ഗോദാവരിക്കും അപ്പുറത്തു ഹിമാചലം വരേയ്ക്കും
കലിംഗം യുദ്ധഭൂമിയാക്കി
ദിഗ്‌വിജയത്തിനായ് കുതിക്കുന്നു ദേവാനാംപ്രിയൻ.
ചേതനയറ്റു നിലംപതിക്കുന്നു കബന്ധങ്ങൾ
അഗ്നിസ്ഫുലിംഗങ്ങൾ ഖഡ്ഗങ്ങൾ
അട്ടഹാസങ്ങളിൽ വിറകൊള്ളുന്നു അവനീതലം
വിശ്വമാകെ വ്യപിച്ചൊരു കലിംഗം
നിസ്വനായ് നിൽക്കുന്നു ഭാഗീരഥി തീരെ
ദിഗ്‌വിജയത്തിൻ തേരിലേറി കുതിച്ചൊരു
കലിംഗ ചക്രവർത്തി
രുധിരഗന്ധമുറ്റി നിൽക്കും രണഭൂമിയിൽ .
ഭഗീരഥിയൊഴുകുന്നു ഇന്നും
അന്ധതമസ്സിന്റെ പാപപുണ്യങ്ങൾ മാറ്റുരച്ചൊരു
രണഭൂമിയിൽ
അഹിംസ തൻ സൂക്തങ്ങൾ കമണ്ഡലുവിൽ നിന്നൊഴുകുമ്പോൾ
കെടാവിളക്കായി തെളിയുന്നു കലിംഗം
വിശ്വസംസ്‌കാര ഭൂവിൽ നിത്യാശാന്തി തൻ
അഖണ്ഡജ്യോതിസ്സായ്
തെളിയുന്നു കലിംഗം .
സംവത്സരങ്ങൾ ജീര്ണിച്ചു
വടവൃക്ഷങ്ങൾ മണ്മറഞ്ഞു
അഹിംസാതന് സൂക്തങ്ങൾ മൺമറഞ്ഞു
യുദ്ധകാഹളം മുഴങ്ങുന്നു വീണ്ടും
ചെതിവംശത്തിന് രണാരവം
വിറങ്ങലിച്ചു നില്കുന്നു കലിംഗം
വിശ്വമെങ്ങും യുഗങ്ങളായി
പുനരാവർത്തിക്കുന്നു കലിംഗം .
ശാന്തി തൻ തീരം തേടി നിസ്വനായ്
നിൽക്കുന്നു ദേവാനാംപ്രിയൻ.
എങ്ങുനിന്നോ പാറിപ്പറന്നു
പിടഞ്ഞു വീണെൻ കാൽച്ചുവട്ടിൽ
രുധിരബാണങ്ങൾ പ്രാണൻ
പറിച്ചെടുത്തൊരു മാടപ്പിറാവ്
ധർമവിജയത്തിൻ ഭേരിമുഴക്കി
ശാന്തിദൂതുമായ് വിണ്ണിൽ
പാറിപ്പറന്നൊരു മാടപ്പിറാവ്
ഇന്നിന്റെ ധൂമപൂരിത വിണ്ണിൻറെ അന്ധകാരത്തിൽ
മണ്മറഞ്ഞൊരു മൗര്യ സാമ്രാജ്യ ദ്വിഗ്വിജയ കഥകൾ
ഏറ്റു പാടിയൊരു മാടപ്പിറാവ്
ദേവാനാംപ്രിയന്റെ വാഗ്ധോരണികൾ
വിശ്വമാകെ പാടിപ്പുകഴ്ത്തിയ മാടപ്പിറാവ്
ഈ യുഗത്തിൻ കലിംഗം
വിശ്വമാകെയെന്നോതിയൊരു മാടപ്പിറാവ് .
ഗോദാവരിക്കും അപ്പുറത്തു ഹിമാചലം വരേയ്ക്കും
കലിംഗം യുദ്ധഭൂമിയാക്കി
ദിഗ്‌വിജയത്തിനായ് കുതിക്കുന്നു ദേവാനാംപ്രിയൻ.
ചേതനയറ്റു നിലംപതിക്കുന്നു കബന്ധങ്ങൾ
അഗ്നിസ്ഫുലിംഗങ്ങൾ ഖഡ്ഗങ്ങൾ
അട്ടഹാസങ്ങളിൽ വിറകൊള്ളുന്നു അവനീതലം
വിശ്വമാകെ വ്യപിച്ചൊരു കലിംഗം
നിസ്വനായ് നിൽക്കുന്നു ഭാഗീരഥി തീരെ
ദിഗ്‌വിജയത്തിൻ തേരിലേറി കുതിച്ചൊരു
കലിംഗ ചക്രവർത്തി
രുധിരഗന്ധമുറ്റി നിൽക്കും രണഭൂമിയിൽ .
ഭഗീരഥിയൊഴുകുന്നു ഇന്നും
അന്ധതമസ്സിന്റെ പാപപുണ്യങ്ങൾ മാറ്റുരച്ചൊരു
രണഭൂമിയിൽ
അഹിംസ തൻ സൂക്തങ്ങൾ കമണ്ഡലുവിൽ നിന്നൊഴുകുമ്പോൾ
കെടാവിളക്കായി തെളിയുന്നു കലിംഗം
വിശ്വസംസ്‌കാര ഭൂവിൽ നിത്യാശാന്തി തൻ
അഖണ്ഡജ്യോതിസ്സായ്
തെളിയുന്നു കലിംഗം .
സംവത്സരങ്ങൾ ജീര്ണിച്ചു
വടവൃക്ഷങ്ങൾ മണ്മറഞ്ഞു
അഹിംസാതന് സൂക്തങ്ങൾ മൺമറഞ്ഞു
യുദ്ധകാഹളം മുഴങ്ങുന്നു വീണ്ടും
ചെതിവംശത്തിന് രണാരവം
വിറങ്ങലിച്ചു നില്കുന്നു കലിംഗം
വിശ്വമെങ്ങും യുഗങ്ങളായി
പുനരാവർത്തിക്കുന്നു കലിംഗം .
ശാന്തി തൻ തീരം തേടി നിസ്വനായ്
നിൽക്കുന്നു ദേവാനാംപ്രിയൻ.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ