ദ്രൗപദി
ഇതിഹാസത്തിൻഏടുകൾമാടിവിളിക്കുന്നു
കാലാതിവർത്തിയാം അഗ്നിജ്യോത്സ്‌നയെ .....
കല്പാന്ത നോവുകൾ മുറവിളി കൂട്ടുന്നു
കീചക ദുശ്ശാസനന്മാർ ആടിത്തിമിർക്കുമ്പോൾ
സംവത്സരങ്ങൾക്കിപ്പുറം കാലയവനികയിൽ .
ആര്യാവർത്തതിന് നെടുവീർപ്പുകൾ
അനുസ്യൂതമാം പട്ടുചെലാംബരഅഗ്രത്തിൽ വിറകൊള്ളുന്നു ..
അഴിഞ്ഞുലഞ്ഞ കേശഭാരത്തിൻ ശോണിമ
ഇന്നിന്റെ ആകാശത്തെയും ചുവപ്പിക്കുന്നു..
കാലം കാംഷിക്കുന്നു യുഗപരിവർത്തിനിയായ്
പുനർജനി തേടും സൈരന്ധ്രിയെ ....
പരിത്യാഗത്തിന് അശ്രുകണങ്ങൾ
യുദ്ധഭൂവിൽ എന്നോ അലിഞ്ഞമർന്നുചേർന്നിരിക്കുന്നു...
ഇന്നിന്റെ കുരുക്ഷേത്രം ദാഹിക്കുന്നു
കനിവിന്റെ അക്ഷയപാത്രവുമായ്
പുനർജനിക്കും കൃഷ്ണസഖിയെ ..
സ്ത്രീത്വത്തിൻ നിലവിളികൾ പിടയും
കോട്ടകൊത്തളങ്ങൾ ,അന്തഃപുരങ്ങൾ
കാത്തിരിക്കുന്നു ദ്രുപദപുത്രിയെ
അധര്മ സംഹാരിണിയെ
ഇതിഹാസത്തിന്റെ ഏടുകൾ മാടിവിളിക്കുന്നു
കാലാനുവർത്തിയാം അഗ്നിജ്യോത്സ്‌നയെ ...
ഇന്ദ്രപ്രസ്ഥത്തിനും തപോവനങ്ങൾക്കും
അണക്കയുവാൻ കഴിയാത്ത
തീക്കനൽ ചൂളകളിൽ വെന്തുരുകിയ
ദ്രുപദകന്യകേ
കുരുക്ഷേത്ര വേദനകളെക്കാൾ
വാനപ്രസ്ഥ പന്ഥാവുകളിൽ
അടിതെറ്റിവീണപ്പോഴോ നീ
അനുതാപത്തിൻ കരങ്ങൾ
തിരിച്ചറിഞ്ഞത് സഖീ ,..
പാർത്ഥപ്രണയിനി....
കല്യാണസൗഗന്ധികം നിനക്കായ്
തേടിയലിഞ്ഞവനിൽ പ്രണയത്തിന് ഉദാത്ത ഭാവമെന്നു.
.ഇതിഹാസത്തിൻഏടുകൾമാടിവിളിക്കുന്നു
കാലാനുവർത്തിയാം അഗ്നിജ്യോത്സ്‌നയെ .....
കല്പാന്ത നോവുകൾ മുറവിളി കൂട്ടുന്നു
കീചക ദുശ്ശാസനന്മാർ ആടിത്തിമിർക്കുമ്പോൾ
സംവത്സരങ്ങൾക്കിപ്പുറം കാലയവനികയിൽ .



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ