
ഋതുഭേദങ്ങള്‍
കുമുദസുമങ്ങൾ ഇനിയും വിരിയാതിരിക്കില്ല
കൗമുദി നിലാവായ് തെളിയാതിരിക്കില്ല
കാര്‍മുകില്‍ കൂരിരുൾ മൂടിയാലും
കാലത്തിന്റെ ഏടുകളിൽ
കാലത്തിന്റെ ഏടുകളിൽ
സംവത്സരങ്ങൾ ജീർണിച്ചു
അന്ധകാരത്തിന്റെ ആഴങ്ങളിൽ
വീണുറങ്ങിയാലും....
ഇത് ജീവന്റെ താളം.....
ഇത്പ്രകൃതി തന് താളം.....
വഴിമാരാതെ വയ്യ ഗ്രീഷ്മവര്ഷങ്ങള്
ശരത്കാലമേഘങ്ങള്‍ ശിശിര ഹേമന്തങ്ങള്‍
കാലത്തിൻറെ ഗതിവിഗതികളിൽ
നവജീവന്റെ നാമ്പുകള്‍ തളിർക്കാതിരിക്കില്ല
ഇത് ജീവന്റെ താളം .....
ഇത് പ്രകൃതി തൻ താളം .....
നവജീവന്റെ നാമ്പുകള്‍ തളിർക്കാതിരിക്കില്ല
ഇത് ജീവന്റെ താളം .....
ഇത് പ്രകൃതി തൻ താളം .....
മനുഷ്യന്റെ തൃഷ്ണകൾ കുതിക്കുമ്പോൾ
മനസ്സിന്റെ സ്മരണകൾ മായുമ്പോൾ
മഞ്ജുള വസന്തം മഞ്ചലേറി വരും നേരം
മന്ദഹാസം പൊഴിക്കുന്നു ഇന്നിന്റെ നിനവുകൾ
മന്ദഹാസം പൊഴിക്കുന്നു ഇന്നിന്റെ നിനവുകൾ
ഇത് ജീവന്റെ താളം............
ഇത് പ്രകൃതി തന് താളം..........
ഗ്രീഷ്മം അഗ്നിതാണ്ഡവമാടി തിമിർക്കുമ്പോൾ
ശിശിരപർണങ്ങൾ മണ്ണടിയുമ്പോൾ
ഋതുക്കൾ മാറിമറിയുമ്പോൾ
ദിനരാത്രങ്ങള്‍ ഓടി മായുമ്പോള്‍
പതംഗങ്ങൾ പഞ്ജരം വിട്ടു
പഞ്ജരം മാറുമ്പോൾ
കാലം എന്നും കാത്തിരിക്കുന്നു
പുത്തൻ പ്രതീക്ഷയോടെ
എന്നും കാത്തിക്കുന്നു നവയുഗങ്ങളെ
ഇത് ജീവന്റെ താളം ....
ഇത് പ്രകൃതി തൻ താളം......
ഇത് പ്രകൃതി തൻ താളം......
വര്ഷംമാരി പെയ്യുമ്പോള്‍
മേഘനാദങ്ങൾ മാറ്റൊലികൊള്ളുമ്പോൾ
ജീവന്ടെ വറ്റാത്ത ഉറവകളില്‍
അമൃതവാഹിനിയായ് തുടികൊട്ടുന്നു
ജീവപ്രവാഹം ....
വിഭാത സന്ധ്യകൾ വഴിമാറവെ
വെണ്മേഘങ്ങൾ വെഞ്ചാമരം വീശവേ
വിഭാത സന്ധ്യകൾ വഴിമാറവെ
വെണ്മേഘങ്ങൾ വെഞ്ചാമരം വീശവേ
തളിക്കുന്നു ജീവന്റെ സംഗീതം
കല്ലോലിനിയുടെ വിപഞ്ചിക വീചികളിൽ
യുഗപ്പിറവികളുടെ മാറ്റൊലികൾ
തുടികൊട്ടുന്നു ഋതുക്കൾ മാറിമറയുമ്പോൾ
ഇത് പ്രകൃതി തൻ താളം .....
നിത്യനിതാന്ത താളം .......
,


കൊള്ളാം. അക്ഷരപ്പിശാചിനെ പിടിച്ചുകെട്ടാന്‍ ശ്രദ്ധിക്കണേ...
മറുപടിഇല്ലാതാക്കൂwhat to do dr. the fonts do not support always.i m trying my best to get the right font for malayalam lyrics.
മറുപടിഇല്ലാതാക്കൂ