വര്ഷം
ഏകാന്തതയുടെ ഇടനാഴികളില്‍
കത്തിയെരിയും ഗ്രീഷ്മതാപത്തിൽ
കത്തിയെരിയും ഗ്രീഷ്മതാപത്തിൽ
കപോതങ്ങൾ നിർവാണമന്ത്രങ്ങൾ
ഉതിർക്കുമ്പോൾ ........
ഉതിർക്കുമ്പോൾ ........
ചൈത്രം വിടപറയുവാൻ വെമ്പിതുടിക്കുമ്പോൾ
മയൂര കോകിലങ്ങൾ ആനന്ദ നൃത്തമാടി
തിമിർക്കുവാൻ കൊതിക്കുമ്പോൾ .....
വസുന്ധരയുടെ മടിത്തട്ടിൽ കൈവല്യമായ്
ജന്മസാഫല്യമായ് പൊഴിയുന്നു നീ .................
വർഷമേ നീ നിത്യവിസ്മയം ...
നീ നിത്യചാരുത .....
സ്‌മൃതിയുടെഅഗാധസാനുക്കളിൽ
ഇന്ദ്രധനുസ്സിൻ മഞ്ജിമയിൽ
നികുഞ്ജങ്ങൾ ഹരിതാഭയിൽ മുങ്ങിനിവരുമ്പോൾ
മാലേയ സൗരഭ്യമായ് ചാരെ അണയുന്നുവോ നീ .........
നനുത്ത മഞ്ഞിൻറെ താഴ്വരയിൽ
മയൂര കോകിലങ്ങൾ ആനന്ദ നൃത്തമാടി
തിമിർക്കുവാൻ കൊതിക്കുമ്പോൾ .....
വസുന്ധരയുടെ മടിത്തട്ടിൽ കൈവല്യമായ്
ജന്മസാഫല്യമായ് പൊഴിയുന്നു നീ .................
വർഷമേ നീ നിത്യവിസ്മയം ...
നീ നിത്യചാരുത .....
സ്‌മൃതിയുടെഅഗാധസാനുക്കളിൽ
ഇന്ദ്രധനുസ്സിൻ മഞ്ജിമയിൽ
നികുഞ്ജങ്ങൾ ഹരിതാഭയിൽ മുങ്ങിനിവരുമ്പോൾ
മാലേയ സൗരഭ്യമായ് ചാരെ അണയുന്നുവോ നീ .........
പ്രാലേയം വഴിമാറുമ്പോൾ
ആരെ പ്രതീക്ഷിച്ചു നിശബ്ദം നിൽപൂ നീ .........
ആരെ പ്രതീക്ഷിച്ചു നിശബ്ദം നിൽപൂ നീ .........
ശ്രാവണ ചന്ദ്രികയിൽ കുളിച്ചു
തിലകക്കുറി ചാർത്തി ,ഹേമപുഷ്പകം ചൂടി
വരുമാരെയോ ആരെയോ
പ്രതീക്ഷിച്ചു നിശബ്ദം നിൽപൂ നീ ..........
വരുമാരെയോ ആരെയോ
പ്രതീക്ഷിച്ചു നിശബ്ദം നിൽപൂ നീ ..........
നിദ്രയുടെ പാതിമയക്കത്തില്‍ ,
അഹ്‌സിന്റെ കര്മഭാരങ്ങൾ വിശ്രമിക്കുമ്പോൾ ...........
ഹിമാംശുവെ പ്രതീക്ഷിച്ചു ഇമചിമ്മാതെ നില്കും താരകങ്ങൾക്കു കൂട്ടായി വന്നുവോ നീ ......
അഹ്‌സിന്റെ കര്മഭാരങ്ങൾ വിശ്രമിക്കുമ്പോൾ ...........
ഹിമാംശുവെ പ്രതീക്ഷിച്ചു ഇമചിമ്മാതെ നില്കും താരകങ്ങൾക്കു കൂട്ടായി വന്നുവോ നീ ......
ആത്മാവിന്റെ അഗാധതയില്‍ മോദ മോഹങ്ങൾ
ചിറകുവിടര്‍ത്തുമൊരു പദനിസ്വനമായി വന്നു
ധരിത്രിയെ പരിണയിച്ചുവോ നീ ......
മനം തേടും ശാന്തിയുടെ താഴ്‌വരയില്‍
ചിറകുവിടര്‍ത്തുമൊരു പദനിസ്വനമായി വന്നു
ധരിത്രിയെ പരിണയിച്ചുവോ നീ ......
മനം തേടും ശാന്തിയുടെ താഴ്‌വരയില്‍
നിർവാണ മേഘങ്ങൾ നിന്നെയും കാത്തു കാത്തു കല്പാന്തങ്ങൾപോയ്മറഞ്ഞതറിയാതെ
ഇളയൂടെ സാരഥിയായവൻ നീ ............
ഇളയൂടെ സാരഥിയായവൻ നീ ............
അനുരാഗത്തിന്റെ ആരോഹണത്തില്‍
ആത്മസൌഹൃദം പങ്കുവെക്കുന്ന
വചസ്സിന്റെ മൗനരാഗമോ നീ ...
മൌനത്തിന്റെ ഏകാന്തവഴികളില്‍
സഹായാത്രികനോ നീ .................
വർഷമേ നീ നിത്യവിസ്മയം
നീ നിത്യചാരുത ........
വചസ്സിന്റെ മൗനരാഗമോ നീ ...
മൌനത്തിന്റെ ഏകാന്തവഴികളില്സഹായാത്രികനോ നീ .................
വർഷമേ നീ നിത്യവിസ്മയം
നീ നിത്യചാരുത ........


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ