എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Doctor [homeopathic physician],medical Author, Working as the director and chief consultant of HV multispeciality homeopathy&SGH.founder director serenity international academySIAHMSR GoodhealthTV Motivational speaker Poetry book author "Reflections an anthology of poems by Sanjana VB. Graduated from government Homeopathic medical college Calicut. Later secured diploma in research methodology & biostatistics . She has done a course on Back pain management from Harvard medical school and global public health course from SDG academy.

2011 നവംബർ 3, വ്യാഴാഴ്‌ച

നീഹാരം
























ഉഷസ്സിന്റെ നെറുകയില്‍ ചുംബിച്ചുണര്‍ത്തുന്നു  
നിളയുടെ   നിശ്വാസത്തില്‍ തളിര്‍ക്കുമീ  നീഹാരം....... 
മധ്യാഹ്ന സൂര്യന്റെ പൊന്‍ കതിര്‍ പതിക്കുമ്പോള്‍ 
വഴിമാറുമീ  നീഹാരം............ .

പിന്നെയും നീണ്ട ഇടവേളകള്‍ 
പകലിനെ പൊരിക്കുമ്പോള്‍
പിന്നെയും നീളുന്ന യാമങ്ങള്‍ 
ഇരവിനെ പുതക്യും     ഇരുട്ടില്‍ 
കാത്തിരുന്നു കാലം  മൗനമായ് .........
ശിശിരം കൈക്കുമ്പിളില്‍ വാരിയെടുത്തോരീ 
അമൃതവര്ഷിനിയെ.......
താഴ്വാരം വെന്പട്ടുചേല ചാര്തുവാന്‍ വെമ്പും ഈ നീഹാരബിന്റുക്കളെ .........

ഉഷസ്സിന്റെ നെറുകയില്‍ ചുംബിച്ചുണര്‍ത്തുന്നു  
നിളയുടെ   നിശ്വാസത്തില്‍ തളിര്‍ക്കുമീ  നീഹാരം....... 
മധ്യാഹ്ന സൂര്യന്റെ പൊന്‍ കതിര്‍ പതിക്കുമ്പോള്‍ 
വഴിമാറുമീ  നീഹാരം............ 

ആര്‍ദ്രമാം ഹൃദയ തന്ത്രികളില്‍ 
വിടപറയുന്നു മൗനം .....
ആദ്രമാം ഇലത്താളുകളില്‍
പൊഴിയുന്നു നീഹാരം................

ആഭേരി  മൂളുന്നൊരു  കാറ്റിൻ സുഗന്ധമോ 
ചെമ്പനീര്‍ പൂകളില്‍ എൻ 
ഹൃദയത്തിന്‍ കയ്യൊപ്പ് ചാര്‍ത്തും ചെംചുവപ്പോ...  .....
പീതവര്‍ണ്ണസൂനങ്ങളെ വസന്തത്തിന്‍ 
പൊന്‍ താലി അണിയിക്കുന്നുവോ  നീഹാരം  
 പ്രണയ മഞ്ഞുപെയ്യുമീ 
 നിത്യതയുടെ  താഴ്വരയിൽ  .....

 ഉഷസ്സിന്റെ നെറുകയില്‍ ചുംബിച്ചുണര്‍ത്തുന്നു  
നിളയുടെ   നിശ്വാസത്തില്‍ തളിര്‍ക്കുന്ന നീഹാരം 
മധ്യാഹ്ന സൂര്യന്റെ പൊന്‍ കതിര്‍ പതിക്കുമ്പോള്‍ 
വഴിമാറുന്ന നീഹാരം .





        
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ