കാലത്തിന്റെ ഇടനാഴികളിൽ എങ്ങോ
മറന്നുവെച്ചോരു പൂച്ചെണ്ട് പോലെ
പറയുവാൻ മറന്നൊരു വാക്കുകൾ ........
ശ്യാമമേഘ സായന്തനങ്ങളിൽ എങ്ങോ
പെയ്തൊഴിയാതെ സാന്ദ്രമാം നിനവുകളിൽ
പെയ്തൊഴിയാതെ സാന്ദ്രമാം നിനവുകളിൽ
വാചാലം ഈ മൗനം ......
എത്രയെത്ര യുഗങ്ങളിൽ
എത്രയെത്ര ദേശങ്ങളിൽ
നിത്യനിതാന്ത ഭാവങ്ങളിൽ
മേഘനിർഘോഷങ്ങളിൽ
പൊഴിയുമാ ശരത്കാല പർണങ്ങളിൽ
മേഘനിർഘോഷങ്ങളിൽ
പൊഴിയുമാ ശരത്കാല പർണങ്ങളിൽ
നിലകൊള്ളുന്നു നീ മൗനമേ
അനാദി കാലമായ് ...
സംവത്സരങ്ങൾക്കു സാക്ഷിയായ് ....
അനാദി കാലമായ് ...
സംവത്സരങ്ങൾക്കു സാക്ഷിയായ് ....
ഓര്മ മരത്തിന്റെ മുറ്റത്തു
ഊഞ്ഞാലുകെട്ടിയൊരു അനുരാഗമായ് .....
ഒറ്റയടിപാതകളിൽ പിൻവിളക്കായ്
തെളിഞ്ഞൊരു അനുതാപമായ് ...
ഇനിയുമാണയാതെ എരിയുമീ തീക്കനൽ കുണ്ഡങ്ങളിൽ
നുരഞ്ഞുപൊന്തുന്ന രോഷാഗ്നിയായ് ...
ഈറൻ മേഘങ്ങളിൽ വിരൽ തൊട്ടു
ശ്രുതി മീട്ടുന്ന അശ്രു കണങ്ങളായ്
നിലകൊള്ളുന്നു നീ ......
നിലകൊള്ളുന്നു നീ ......
മൗനത്തിന്റെ ഒറ്റച്ചരടിൽ
കോർത്തിട്ട .മുത്തുമണിക്കൂട്ടങ്ങളിൽ .....
പരിവർത്തനത്തിന്റെ യാഗാഗ്നിയിൽ
മൗനമേ നീ വിടവാങ്ങുക
എന്നുമെന്നും നിരാലംബതയുടെ
വീർപ്പുമുട്ടലുകളിൽ വിതുമ്പും
മനുഷ്യന്റെ ജീവിത പന്ഥാവുകളിൽ
മനുഷ്യന്റെ ജീവിത പന്ഥാവുകളിൽ
പടരുന്ന സമരാഗ്നികളിൽ
മൗനമേ നീ വിട വാങ്ങുക.
വരുംകാല തലമുറകൾ തൻ
വിരൽചൂണ്ടലുകൾ
ഇന്നലെകളെ കുറ്റപെടുത്തിടുമ്പോൾ
മൗനമേ നീ വിധിക്കപെടും
നാളെയുടെ ആകാശത്ത്
അപരാധിയായി ആരും ആരും കൂട്ടിനില്ലാതെ .
ക്ഷമയുടെ അഗ്രഹാരങ്ങളിൽ
കൂട് കെട്ടുന്ന ജീവിതങ്ങളിൽ നിലവർത്തിക്കുക നീ
കാലം പഴിക്കില്ല നിൻ നിർവികാരതയെ
ശാന്തിതീരങ്ങളിൽ തപം ചെയ്യും
നിൻ നിസ്സംഗതയെ
വാഴ്ത്തീടും ഈ ഉലകം നിൻ സാതിവ്കഭാവശുദ്ധിയെ.
വഴിമാറുക നീ ഇന്നിന്റെ സമസ്യകൾ
സ്‌മൃതികളോട് വിടപറയുമ്പോൾ ..
വഴിമാറുക മൗനമേ നീ...
..
വഴിമാറുക മൗനമേ നീ...
.കാലത്തിന്റെ ഇടനാഴികളിൽ എങ്ങോ
വഴിമാറുക നീ ഇന്നിന്റെ സമസ്യകൾ
സ്‌മൃതികളോട് വിടപറയുമ്പോൾ ..
വഴിമാറുക മൗനമേ നീ...
..
വഴിമാറുക മൗനമേ നീ...
.കാലത്തിന്റെ ഇടനാഴികളിൽ എങ്ങോ
മറന്നുവെച്ചോരു പൂച്ചെണ്ട് പോലെ
പറയുവാൻ മറന്നൊരു വാക്കുകൾ ........
ശ്യാമമേഘ സായന്തനങ്ങളിൽ എങ്ങോ
പെയ്തൊഴിയാതെ സാന്ദ്രമാം നിനവുകളിൽ
പെയ്തൊഴിയാതെ സാന്ദ്രമാം നിനവുകളിൽ
വാചാലം ഈ മൗനം



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ