പറന്നകലുന്നുവോ എങ്ങോ ഇന്നലെകളില്‍
പയ്യാരം പറഞ്ഞിരുന്ന പഞ്ച്ച്ചവര്‍ണകിളികള്‍
പാടി കൊതിതീരാത്തപറവകള്‍
ഇനിയും
വറ്റാത്ത ജീവന്റെ ഉറവകള്‍ തേടി
ഇനിയും മായാത്ത ഹരിതകം തേടി.....
നീലക്കുറിഞ്ഞികള്‍ പൂക്കാത്ത നീലമലകളെ നോക്കി
നെടുവീര്‍പ്പിടുന്നു കാലം
നിത്യഹരിത നിശബ്ദതഴ്വരകളില്‍
മൗനമായ് നിൽക്കുന്നു കാലം ....
വര്ഷം പേമാരിപെയ്തപ്പോള്‍ പോയ്മറഞ്ഞ
കാനനവസന്തങ്ങളെ അറിയാതെ .......
ഗ്രീഷ്മം വെന്തുരുകിയപ്പോള്‍
പറന്നകന്ന പറവകളെ അറിയാതെ.......
കാലം തെറ്റിയണയുമീ
ഋതു ഭേദങ്ങള്‍തന്‍കുത്തൊഴുക്കില്‍
ഋതു ഭേദങ്ങള്‍തന്‍കുത്തൊഴുക്കില്‍
പൊലിയുന്ന ജീവന്റെ താളമറിയാതെ ........
നിത്യഹരിത നിശബ്ദതഴ്വരകളില്‍
മൗനമായ് നിൽക്കുന്നു കാലം ........
ഇന്നലെകളുടെ ശീത ഛായയിൽ
സുഷുപ്തിയിലാണ്ടിരുന്ന കാലം
സുഷുപ്തിയിലാണ്ടിരുന്ന കാലം
ഇന്നിനോടാരായുന്നുവോ
ഇനിയും ഒടുങ്ങാത്ത നിന്‍ ത്വരകളില്‍
ഒടുങ്ങുന്നുവോ പ്രകൃതി തന്‍ സംഗീതം....?
പ്രകൃതി തന്‍ ഏടുകളില്‍
പ്രകൃതി തന്‍ ഏടുകളില്‍
കാലം നിനക്കായ് തീര്‍ത്ത
കവിതകള്‍ തന്‍ ഈരടികള്‍ ....
കവിതകള്‍ തന്‍ ഈരടികള്‍ ....
ഈണങ്ങള്‍ തീര്‍ക്കാന്‍
ഇനിയുമെവിടെ കുയിലുകള്‍ .....?
നീലക്കുറിഞ്ഞികള്‍ പൂക്കാത്ത നീലമലകളെ നോക്കി
ഇനിയുമെവിടെ കുയിലുകള്‍ .....?
നീലക്കുറിഞ്ഞികള്‍ പൂക്കാത്ത നീലമലകളെ നോക്കി
നെടുവീര്‍പ്പിടുന്നു കാലം
നിത്യഹരിത നിശബ്ദതഴ്വരകളില്‍
മൗനമായ് നിൽക്കുന്നു കാലം ....
എങ്ങോ പോയ് മറഞ്ഞു
നിന്‍ സര്‍ഗചേതനയെ തൊട്ടുണര്‍ത്താന്‍
പ്രകൃതിതന്‍ നിറക്കൂട്ടില്‍ വിരിഞ്ഞ
ആ പന്ച്ചവര്‍ണക്കിളികള്‍ തന്‍
മഴവില്‍ ചാരുത....!
നീലക്കുറിഞ്ഞികള്‍ പൂക്കാത്ത
നീലമലകളെ നോക്കി
പ്രകൃതിതന്‍ നിറക്കൂട്ടില്‍ വിരിഞ്ഞ
ആ പന്ച്ചവര്‍ണക്കിളികള്‍ തന്‍
മഴവില്‍ ചാരുത....!
ഇന്നലെകളുടെ ശീത ഛായയിൽ
സുഷുപ്തിയിലാണ്ടിരുന്ന കാലം
സുഷുപ്തിയിലാണ്ടിരുന്ന കാലം
ഇന്നിനോടാരായുന്നുവോ
ഇനിയും ഒടുങ്ങാത്ത നിന്‍ ത്വരകളില്‍
ഒടുങ്ങുന്നുവോ പ്രകൃതി തന്‍ സംഗീതം....?
പ്രകൃതി തന്‍ ഏടുകളില്‍
പ്രകൃതി തന്‍ ഏടുകളില്‍
കാലം നിനക്കായ് തീര്‍ത്ത
കവിതകള്‍ തന്‍ ഈരടികള്‍ .
കവിതകള്‍ തന്‍ ഈരടികള്‍ .
നീലക്കുറിഞ്ഞികള്‍ പൂക്കാത്ത
നീലമലകളെ നോക്കി
നെടുവീര്‍പ്പിടുന്നു കാലം
നിത്യഹരിത നിശബ്ദതഴ്വരകളില്‍



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ