
മുള പൊട്ടുന്ന ബീജവും നവശിഖര നാമ്പുകളും
നവ്യാനുഭൂതിയുടെ നാളവുമായ്
പിറവികൊള്ളും നവജാത ശിശുക്കളും
വിസ്മൃതിയുടെ അഗാധതയില്‍
ലയിപ്പിക്കുന്നു പിന്നിട്ട
സുഷുപ്തിയുടെ ഇന്നലെകള്‍
യുഗാന്ധരങ്ങല്‍ക്കപ്പുരം കടന്ന
ഓര്‍മ്മകള്‍ പോലെ........
ജീവന്റെ തുടിപ്പുകള്‍ ആദ്യമായ്
അമ്മ തന്‍ ഉദരത്തില്‍
പിറവിയെടുത്ത നാളുകള്‍
ജീവന്റെ ചലനമായ്
അമ്മതന്‍ പാതിയായ നാളുകള്‍
വിസ്മൃതിയില്‍ ലയിക്കുന്നു
പ്രകാശത്തിന്റെ ഇത്തിരിവെട്ടം
കാണാനായ് കണ്‍ തുറക്കുമ്പോള്‍ ......
കാലത്തിന്റെ ഇടനാഴികളില്‍
കാലൊച്ച കേള്‍പ്പിക്കാതെ
ഇനിയൊരിക്കലും ഇന്ദ്രിയങ്ങളുടെ
പടികടന്നെത്താത്ത സുഷുപ്തിയുടെ നാളുകള്‍
ജീവന്റെ നാമ്പുകള്‍
മനനം ചെയ്യുകയാണോ ഇവിടെ
തിരികെ ചെന്നെത്തുമ്പോള്‍
ഓര്‍മ്മകള്‍ മുറിയുന്ന ഈ പടിവാതിലില്‍
തളിരിടുന്നു നവ ദളങ്ങള്‍ ഇവിടെ
ഓര്‍മ്മകള്‍ മുറിയുന്ന ഈ പടിവാതിലില്‍
താരിടുന്നു നവസ്വപ്നങ്ങള്‍ ഇവിടെ
ജീവന്റെ പ്രയാണം തുടങ്ങും
ഈ പടിവാതിലില്‍ .........
എത്ര എത്ര ഗ്രീഷമാവര്‍ഷഗല്‍ കടന്നു
എത്ര എത്ര ശിശിര ഹേമന്തങ്ങള്‍ കടന്നു
വസന്തത്തിന്‍ തലോടല്‍ ഏറ്റു
ചരിക്കുന്നു ജീവന്‍
നിത്യതയുടെ അനന്തമാം സുഷുപ്തി തേടി
വീണ്ടും ഓര്‍മ്മകള്‍ മുറിയുന്ന ഈ പടിവാതില്‍ തേടി
നിലക്യുന്നില്ല ഇവിടെ ജീവന്റെ പ്രയാണം
വറ്റുന്നില്ല ഇവിടെ ജീവപ്രവാഹം
പ്രയാണം തുടരുന്നു ജീവന്‍
നവ ദലങ്ങലായ് ബീജാവാപം നടത്തുന്നു ജീവന്‍
മറ്റൊരു സുഷുപ്തിയുടെ പടിവാതിലില്‍ .........


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ