തിങ്കള്മുഖംനോക്കുമേതോ
പ്രശാന്തവാഹിനിയില്
പ്രശാന്തവാഹിനിയില്
സ്വരരാഗകല്ലോലങ്ങളെ തൊട്ടുണർത്തീ ...
കുഞ്ഞിളം കാറ്റിന്റെ താരാട്ടുമായ്
എന്നെ തലോടും ഇളം കാറ്റിന്റെ
മൃദു സ്പര്‍ശമായ്
അവനിയെ പരിണയിക്കുന്നു
രാത്രിമഴ ..
അവനിയെ പരിണയിക്കുന്നു
രാത്രിമഴ ..
എങ്കിലും എങ്ങോ അലയടിക്കുന്നുവോ
തേങ്ങലുകള്‍
ഇരവിന്റെ തോരാത്ത കണ്ണുനീർ കണങ്ങൾ
അലിയുന്നുവോ നിന്നില്‍
ഇരവിന്റെ തോരാത്ത കണ്ണുനീർ കണങ്ങൾ
അലിയുന്നുവോ നിന്നില്‍
പതിയെ പതിയെ......
നേര്ത്തലിഞ്ഞമരുന്നുവോ
നിന്നില്‍ പതിയെ പതിയെ ....
ഇനിയും വന്നഅണയാത്ത എന്തിനെ
തേടി അലയുന്നു നീ ...
ഇരവിന്റെ കൂരിരുട്ടിൽ വഴിമറന്നുപോയൊരു
രാക്കിളിപക്ഷിയുടെ
തേങ്ങൽ പോലെ....
ഇരവിന്റെ തോരാത്ത കണ്ണുനീർ കണങ്ങൾ
ഇരവിന്റെ കൂരിരുട്ടിൽ വഴിമറന്നുപോയൊരു
രാക്കിളിപക്ഷിയുടെ
തേങ്ങൽ പോലെ....
ഇരവിന്റെ തോരാത്ത കണ്ണുനീർ കണങ്ങൾ
അലിയുന്നുവോ നിന്നില്‍
പതിയെ പതിയെ......
നേര്ത്തലിഞ്ഞമരുന്നുവോ
നിന്നില്‍ പതിയെ പതിയെ ..



വായിച്ചു...
മറുപടിഇല്ലാതാക്കൂ