എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Doctor [homeopathic physician],medical Author, Working as the director and chief consultant of HV multispeciality homeopathy&SGH.founder director serenity international academySIAHMSR GoodhealthTV Motivational speaker Poetry book author "Reflections an anthology of poems by Sanjana VB. Graduated from government Homeopathic medical college Calicut. Later secured diploma in research methodology & biostatistics . She has done a course on Back pain management from Harvard medical school and global public health course from SDG academy.

2021, മാർച്ച് 20, ശനിയാഴ്‌ച

നീലരാവ്

 


രാവിന്റെ കൈ പിടിച്ചു പാർവണനിലാവു മന്ത്രിച്ചു

വർഷാന്തരങ്ങൾ പെയ്തു തീർന്നിട്ടും നീ എന്തെ വെന്താരകങ്ങളെക്കൾ എന്നെ സ്നേഹിച്ചു?

മറുപടി എന്നോണം നീലരാവു പറഞ്ഞു.. മാനവലോകം എന്നെ നീലരാവെന്നുരിയാടുന്നത് നിന്റെ വെളിച്ചത്തിൽ ആണ്.. അല്ലാത്തപക്ഷം ഞാൻ വെറും കൂരിരുട്ട്...

The moonlight whispered to the night "why do you love me more than the bright stars although  many years have elapsed ?".

The night replied the world  calls me"blue night" only in your light .. without you I am just darkness..


This is an epitome of coexistence ,togetherness and love in this universe....Do we learn it from nature ?

അഗ്നിക






മിന്നാമിനുങ്ങ് (translation available below)


വനജ്യോത്സ്‌ന പൂക്കുന്ന നാളുകളിൽ ഏതോ

നിന്റെ ആകാശത്ത് വന്നിറങ്ങിയ മിന്നാമിനുങ്ങ്  ഞാൻ...

ജനിമൃതി തൻ സംസാരസാഗരത്തിൽ

സുഷുപ്തിയില്ആഴ്ന്ന നിൻ

സ്വപ്നങ്ങൾ ജന്മജന്മാന്തര ദുഃഖങ്ങളിൽ അമർന്നപോൾ

എന്റെ മാലാഖ ചിറകുകൾ വീശി

നിനക്ക് വെളിച്ചമേകാൻ ആയി മാത്രം 

വന്നു ഞാൻ..

നിന്റെ ആകാശത്തിന്റെ നക്ഷത്ര

പ്രഭകളിലോ അധികാരത്തിന്റെ

ഇടനാഴികളിലോ ഇല്ല ഞാൻ...


എന്റെ ആകാശവും എന്റെ ഭൂമിയും എന്നെ തിരികെ വിളിക്കുന്നു..

വിടപറയുന്നു ഞാൻ

യാത്രാമൊഴികൾ ഇല്ലാതെ..


വനജ്യോത്സ്‌ന പൂക്കുന്ന നാളുകളിൽഏതോ

പുനർജ്ജനിക്കുവാൻ ഒരിക്കൽ കൂടി

നീ ഇൗ ഭൂമിയിൽ നിലകൊള്ളും

കാലങ്ങളോളം...


Copyright protected @dr Sanjana VB


I am a firefly ,entered on your sky

In one of the forest green moonlights,

When your dreams where hibernating ,sinking into the vicious cycle of this ephemeral world.

I came to bestow lights of my angelic wings..

I exist neither in the splendour of your starry sky nor in the corridors of power..

I am a firefly came to bestow the lights of my angelic wings..


My skies and Earth calling me back

Taking a leave

Without a farewell bid.

To take rebirths in yet another forest green moonlights

As long as you exist on this earth.


2019, മാർച്ച് 31, ഞായറാഴ്‌ച

അയനം

 
                              അയനം









 പകലിന്റെ കാവലാൾ അഭിവാദനങ്ങളർപ്പിച്ച്‌
വിട വാങ്ങുമീ തൃസന്ധ്യയിൽ
കാല്പനികതയുടെ കൈപിടിച്ചു
കടലാഴങ്ങളിൽ  മുത്തുച്ചിപ്പികൾ
തിരയുന്നു മനം ......

ഇരവിന്റെ ചഷകങ്ങൾ  നിറക്ക്യും ഈ
അമാവാസിതൻ കദനങ്ങൾ
കടങ്കഥയോ
കൈവല്യ വീഥിയിൽ സ്മരണകൾ മുറിഞ്ഞൊരു
ആത്മാവുകൾ  അനുഗമിക്കുന്നു
ഇരവിന്റെ   വീഥികളിൽ .....

ഇടനാഴികളിൽ കുറുകുന്നു വെള്ളരിപ്രാവുകൾ പുരാവൃത്തങ്ങൾ പെരുമ്പറ കൊട്ടുന്നു
വചനങ്ങൾ മൗനത്തിന്റെ വാചാലതയിൽ
വിറകൊള്ളുമീ വീഥിയിൽ
 എത്തി നോക്കുന്നു എങ്ങുനിന്നോ  കടന്തലുകൾ
മണ്മറഞ്ഞ കാലത്തിന് സനാതന സത്യങ്ങൾ ....

ഇവിടെയീ ഗ്രീഷ്മ സന്ധ്യയിൽ
ചാതകങ്ങൾ  കിതയ്ക്കുന്നു
ദാഹജലത്തിന്റെ ഒരിറ്റു  കണം തേടി
പറന്നകലുന്നു ......

മാറ്റൊലി കൊള്ളുന്നു എങ്ങും  രാവിന്റെ വിരഹഗീതം
കാലത്തിൻ  വിപഞ്ചികയിൽ
അപശ്രുതി മീട്ടുന്നു പ്രപഞ്ച ദുഃഖങ്ങൾ ...

അനന്തമായ്  നീളും ഈ അയനത്തിൻ
പാഥേയം മുറുക്കി കെട്ടി
ജീവിത ഭാണ്ഡവുമായ്‌
കാലത്തിൻ മറ്റൊരു അറ്റത്തേക്ക്
യാത്ര തുടരുന്നു  ഏകാന്ത പഥികൻ  ഞാൻ ....

[കോപ്പി റൈറ്റ്    കവിത  -ഡോ : സഞ്ജന വി  .ബി ]

[ഇമേജ് - ഗൂഗ്‌ൾ ]








2019, ഫെബ്രുവരി 3, ഞായറാഴ്‌ച

നീലശംഖുപുഷ്പങ്ങൾ

                               

                         നീലശംഖുപുഷ്പങ്ങൾ







സൂര്യനോടൊത്തു വിടരുന്നു  നീലശംഖു പുഷ്പങ്ങൾ
നിലാവിൻ മുഗ്ധ സൗന്ദര്യമായ് 
സുസ്മിതം പടരുന്നു  ഏറ്റുവാങ്ങും മുഖങ്ങളിൽ .

അകലെയേതോ ഗിരിശൃങ്ഗങ്ങളിൽ .
ഉലയുന്നു  ഉഗ്രവാതങ്ങളിൽ 
നിലതെറ്റി   ....
എത്രയോ വര്ഷപാതങ്ങളിൽ  വന്നെത്തി 
എൻ  കരങ്ങളിൽ  വന്യസൗന്ദര്യമായ്  നീ ..

സൂര്യനോടൊത്തു വിടരുന്നു  നീലശംഖു പുഷ്പങ്ങൾ
നിലാവിൻ മുഗ്ധ സൗന്ദര്യമായ് 
വനജ്യോത്സ്ന പൂക്കുന്ന  നാളുകളിൽ ...

വാർകൂന്തലിഴകളിൽ നിന്നെയും ചൂടിയ  
പരിഭവം കാറ്റിനോട്  എപ്പോഴോ പറഞ്ഞു നീ 
മഴവില്ലിൻ സപ്തവര്ണങ്ങളിൽ  അലിയുവാൻ കൊതിച്ചു  നീ...
ഞാൻ  അറിഞ്ഞില്ല നിൻ പരിഭവം ....

അകലെ നീലശംഖു പുഷ്പങ്ങൾ പൊഴിയുവാൻ ഒരുങ്ങുമ്പോൾ 
വാനമാകെ നീല മേഘനികരങ്ങളിൽ മൂടുമ്പോൾ 
വിവശയായ്‌  മുഖം മറക്കയുന്നു ഞാൻ നിനക്കൊപ്പം.... 
ശമിക്കുന്നു  വാത വിഗതികൾ
ശീതഗന്ധം പടരുന്നു ശൂന്യമനസ്സിന്റെ മുറ്റത്തും ...

പിന്നെയും ശൈവലിനിയൊഴുകുമ്പോൾ ....
വര്ഷപാതങ്ങളിൽ തിരയുമെന്നും  നിന്നെ ഞാൻ 
എങ്ങുനിന്നോ വന്നെത്തിയോ എന്നറിയാതെ ഞാൻ  ........
   ശൈലപത്രങ്ങൾ  അർചിച്ചു മടങ്ങുമ്പോൾ ...
വെറുതേ എന്നറിയുമെന്നാകിലും ....
ആശ്വസിക്കുന്നു എൻ മനം 
വനജ്യോത്സന പൂക്കുമാ   നാളുകളിൽ വീണ്ടും എൻ 
കരങ്ങളിൽ വന്നണയുമെന്നോർത്തു ഞാൻ 
നിന്നോർമകൾക്കു എന്നും 
നിത്യസുഗന്ധം 
നീലനിലാവിൻ  നിത്യ യവ്വനം ....









2019, ജനുവരി 10, വ്യാഴാഴ്‌ച

പനിനീർപ്പൂക്കൾ


പനിനീർപ്പൂക്കൾ 








മഞ്ഞുനീർത്തുള്ളികൾ  ഉറങ്ങുന്നു മൃദു ദലങ്ങളിൽ ....
മനസ്സിന്റെ   മൺവീണ തന്ത്രികളിൽ ഉണരുന്നു 
 ചെമ്പനീർ പൂക്കൾ തൻ  ഓർമ്മ സൗരഭ്യം ..

ഇനിയും വിടരാതെ എത്രയോ കാലമായ് നിലകൊള്ളുന്നു 
എന്നുമീ പുലർകാല സൂര്യനെ കാത്തു കാത്തു 
പൂർവദിക് വാത  നിശ്വാസഗന്ധമായ്‌  നീ...

നഭസ്സിന്റെ അരുണിമ നാണിച്ചു നിൽകുന്നൊരീ ചെംചുവപ്പിൽ ...
നിനവിൽ നിറവാർന്ന  ചിത്രമെഴുതി 
നിമന്ത്രണങ്ങളില്ലാതെ നിത്യവും വന്നെത്തി നോക്കി 
എന്റെ അങ്കണത്തിൽ 
നിറമുള്ള  സ്വപ്‌നങ്ങൾ കാണുവാൻ  
 എപ്പോഴോ പഠിപ്പിച്ചു നീ...

മഞ്ഞുനീർത്തുള്ളികൾ  ഉറങ്ങുന്നു മൃദു   ദലങ്ങളിൽ 
മനസ്സിന്റെ     മൺവീണ തന്ത്രികളിൽ ഉണരുന്നു 
 ചെമ്പനീർ പൂക്കൾ തൻ  ഓർമ്മ സൗരഭ്യം ..



ഓർമ്മതൻ കുടീരങ്ങളിൽ  വല്മീകം 
  കൂടുകെട്ടുമ്പോഴും 
ഓർക്കുന്നു നിൻ വശ്യമാം പുഞ്ചിരി 
മഞ്ഞുനീർത്തുള്ളികൾ തൻ സുസ്മിതം  .....

ആദ്യമായ്‌ കണ്ട നാൾ മുതൽ നിൻ സ്‌മൃതിപഥങ്ങളിൽ 
ഓർമ്മകൾ മറന്നൊരീ ഏകാന്ത പഥികൻ ഞാൻ...
അനുപമം  ഈ സൗരഭ്യം  
അപരസാമ്യങ്ങളില്ലാത്ത സൗഹൃദം ...........
നിയതിതൻ  കല്പടവുകളിറങ്ങുമ്പോൾ 
നിര്യതിതൻ കാൽപാടുകൾ അനു ഗമിക്കുമ്പോഴും തുടരുമീ 
അനുപമ സൗഹൃദം ...
ആദ്യമായ്‌ കണ്ട നാൾ മുതൽ നിൻ സ്‌മൃതിപഥങ്ങളിൽ
ഓർമ്മകൾ മറന്നൊരീ ഏകാന്ത പഥികൻ ഞാൻ...
അനുപമം  ഈ സൗരഭ്യം  
അപരസാമ്യങ്ങളില്ലാത്ത സൗഹൃദം ...........
ഇറ്റിറ്റു വീഴും  മഞ്ഞുനീർ കണങ്ങളിൽ 
ഉണരുന്നു ആത്മരാഗമായ്‌ എൻ മനം 
അവാച്യമീ അനുഭൂതിയിൽ ......


പിന്നെയും വന്നുപോയ് ഗ്രീഷ്മവര്ഷങ്ങള് 
പൂർവദിക്  വാത  ആന്ദോളനങ്ങളിൽ 
പറന്നുയരും എൻ മാനസം സ്വച്ഛന്ദം  
നിൻ സ്‌മൃതിപഥങ്ങളിൽ എന്നുമെന്നും 
നിത്യനിദ്രയിൽ എൻ മിഴികൾ അടയും വരെ..

.മഞ്ഞുനീർത്തുള്ളികൾ  ഉറങ്ങുന്നു മൃദു ദലങ്ങളിൽ ....
മനസ്സിന്റെ   മൺവീണ തന്ത്രികളിൽ ഉണരുന്നു 
 ചെമ്പനീർ പൂക്കൾ തൻ  ഓർമ്മ സൗരഭ്യം 






  






2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

കൽപ്പാന്തം [ KALPAANTHAM]

                         

                                              കൽപ്പാന്തം










  ബ്രഹ്‌മാവ്‌  ഉറങ്ങുന്നു സഹസ്രകോടി ശതാബ്ദങ്ങളായ്
അനന്തമാം തപം ചെയുന്നു
പ്രപഞ്ച സത്യങ്ങൾ കല്പാന്ത പ്രളയത്തിൽ യുഗങ്ങളായ് 
വിലയം കൊള്ളുന്നുസത്യവും മിഥ്യയും
 വ്യഥയും വൃദ്ധിയുംകടലാഴങ്ങളിൽ 
വേദസൂക്തങ്ങൾ നിശബ്ദതപം ചെയ്യുന്നു പുനർജനി തേടി
 എത്രയോ മണ്മറഞ്ഞ മന്വന്തരങ്ങളിൽ .


ജ്വലിക്കുന്നു  അഗ്നിഗോളമായ്  യുഗങ്ങളായ്
പ്രകാശ ബിന്ദു പോൽ ഈ  പ്രപഞ്ചം
സവിതാവ്‌ ഉണരുന്നു
സ്വയംഭൂ മന്വന്തരങ്ങളിൽ
 ആകാശഗംഗതൻ  പരിക്രമണ പഥങ്ങളിൽ
പിറവികൊള്ളുന്നു ദിനരാത്രങ്ങൾ

ഘനശ്യാമ  മേഘങ്ങൾ  പെയ്തിറങ്ങുന്നു
ധരിത്രി തൻ  അനന്താശൂന്യവിഹായസ്സിൽ

അനുസ്‌സ്യൂത വൃഷ്ടി തൻ  അന്ത്യത്തിൽ
അവനീതലേ തുടികൊട്ടുന്നു ജീവപ്രവാഹം

മന്വന്തരങ്ങൾ  സാക്ഷിയായ്‌  മഥിച്ചു
മനുഷ്യന്റെ മോഹങ്ങൾ, മോഹഭംഗങ്ങൾ
നന്മ തിന്മകൾ   മാറ്റുരച്ചു
പ്രപഞ്ചം സാക്ഷിയായി കലിയുഗം
കൊടികുത്തി വാഴുന്നു

ഇനിയും വറ്റാത്ത നന്മ വൃക്ഷങ്ങൾ
ഇരവിന്റെ  തപസിൽ വേദമന്ത്രങ്ങളുതിർക്കുന്നു വീണ്ടും .
ആലിലകളുടെ  ആന്ദോളനത്തിൽ
  ജലകണം  പോൽ  നമിക്കുന്നു പ്രപഞ്ചം
 ശംഖധ്വനിഒഴുകുന്നുവിദൂര വിസ്‌മൃത യുഗങ്ങളിൽ 
 ഇനിയുമൊരു കല്പാന്ത വിസ്‌മൃതിയിലേക്യു്
നടന്നടുക്കുന്ന പ്രപഞ്ചം..
സൃഷ്ടി സംഹാര കല്പങ്ങളിൽ......
.ബ്രഹ്‌മാവ്‌  ഉറങ്ങുന്നു സഹസ്രകോടി ശതാബ്ദങ്ങളായ്
അനന്തമാം തപം ചെയുന്നു
പ്രപഞ്ച സത്യങ്ങൾ കല്പാന്ത പ്രളയത്തിൽ യുഗങ്ങളായ് 
വിലയം കൊള്ളുന്നുസത്യവും മിഥ്യയും
 വ്യഥയും വൃദ്ധിയുംകടലാഴങ്ങളിൽ 
വേദസൂക്തങ്ങൾ നിശബ്ദതപം ചെയ്യുന്നു പുനർജനി തേടി
 എത്രയോ മണ്മറഞ്ഞ മന്വന്തരങ്ങളിൽ .
ഇനിയുമൊരു കല്പാന്ത വിസ്‌മൃതിയിലേക്യു്
നടന്നടുക്കുന്നു  പ്രപഞ്ചം















2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

മൗനം [silence]








കാലത്തിന്റെ ഇടനാഴികളിൽ എങ്ങോ 
മറന്നുവെച്ചോരു പൂച്ചെണ്ട് പോലെ
 പറയുവാൻ മറന്നൊരു വാക്കുകൾ ........
ശ്യാമമേഘ സായന്തനങ്ങളിൽ എങ്ങോ
പെയ്തൊഴിയാതെ സാന്ദ്രമാം നിനവുകളിൽ 
 വാചാലം ഈ മൗനം ......

എത്രയെത്ര യുഗങ്ങളിൽ 
എത്രയെത്ര ദേശങ്ങളിൽ 
നിത്യനിതാന്ത ഭാവങ്ങളിൽ
 മേഘനിർഘോഷങ്ങളിൽ
 പൊഴിയുമാ ശരത്കാല പർണങ്ങളിൽ 
നിലകൊള്ളുന്നു നീ  മൗനമേ
അനാദി കാലമായ് ...
സംവത്സരങ്ങൾക്കു സാക്ഷിയായ് ....


ഓര്മ മരത്തിന്റെ മുറ്റത്തു 
ഊഞ്ഞാലുകെട്ടിയൊരു  അനുരാഗമായ് ..... 
 ഒറ്റയടിപാതകളിൽ പിൻവിളക്കായ്
 തെളിഞ്ഞൊരു അനുതാപമായ് ... 
ഇനിയുമാണയാതെ എരിയുമീ  തീക്കനൽ കുണ്ഡങ്ങളിൽ 
 നുരഞ്ഞുപൊന്തുന്ന രോഷാഗ്നിയായ് ... 
ഈറൻ മേഘങ്ങളിൽ വിരൽ തൊട്ടു 
ശ്രുതി മീട്ടുന്ന അശ്രു കണങ്ങളായ്‌
നിലകൊള്ളുന്നു  നീ ......
മൗനത്തിന്റെ ഒറ്റച്ചരടിൽ  
കോർത്തിട്ട .മുത്തുമണിക്കൂട്ടങ്ങളിൽ .....

പരിവർത്തനത്തിന്റെ യാഗാഗ്നിയിൽ 
മൗനമേ നീ വിടവാങ്ങുക 
എന്നുമെന്നും നിരാലംബതയുടെ 
വീർപ്പുമുട്ടലുകളിൽ വിതുമ്പും
മനുഷ്യന്റെ ജീവിത പന്ഥാവുകളിൽ 
പടരുന്ന സമരാഗ്നികളിൽ 
മൗനമേ നീ വിട വാങ്ങുക.

വരുംകാല തലമുറകൾ തൻ 
വിരൽചൂണ്ടലുകൾ 
ഇന്നലെകളെ കുറ്റപെടുത്തിടുമ്പോൾ 
മൗനമേ നീ വിധിക്കപെടും 
നാളെയുടെ ആകാശത്ത് 
അപരാധിയായി ആരും ആരും കൂട്ടിനില്ലാതെ .

ക്ഷമയുടെ അഗ്രഹാരങ്ങളിൽ 
കൂട് കെട്ടുന്ന ജീവിതങ്ങളിൽ നിലവർത്തിക്കുക നീ 
കാലം  പഴിക്കില്ല നിൻ   നിർവികാരതയെ 
ശാന്തിതീരങ്ങളിൽ തപം ചെയ്യും 
നിൻ നിസ്സംഗതയെ 
 വാഴ്ത്തീടും ഈ ഉലകം നിൻ സാതിവ്കഭാവശുദ്ധിയെ.
വഴിമാറുക നീ ഇന്നിന്റെ സമസ്യകൾ
സ്‌മൃതികളോട്  വിടപറയുമ്പോൾ ..
വഴിമാറുക മൗനമേ നീ...
..
വഴിമാറുക മൗനമേ നീ...

.കാലത്തിന്റെ ഇടനാഴികളിൽ എങ്ങോ
മറന്നുവെച്ചോരു പൂച്ചെണ്ട് പോലെ
 പറയുവാൻ മറന്നൊരു വാക്കുകൾ ........
ശ്യാമമേഘ സായന്തനങ്ങളിൽ എങ്ങോ
പെയ്തൊഴിയാതെ സാന്ദ്രമാം നിനവുകളിൽ 
 വാചാലം ഈ മൗനം